Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Contract Employees

കരാര്‍ ജീവനക്കാരും അവധിക്ക് അര്‍ഹർ: ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: പ്ര​​​സ​​​വ​​​ത്തി​​​നും ഗ​​​ര്‍ഭഛി​​​ദ്ര​​​ത്തി​​​നു​​​മെ​​​ന്ന പോ​​​ലെ ഗ​​​ര്‍ഭ​​​പാ​​​ത്രം നീ​​​ക്കം ചെ​​​യ്യു​​​ന്ന ഹി​​​സ്റ്റെ​​​റെ​​​ക്ട​​​മി ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കും ക​​​രാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ വ​​​നി​​​ത​​​ക​​​ള്‍ക്ക് ശ​​​മ്പ​​​ള​​​ത്തോ​​​ടു​​​കൂ​​​ടി​​​യ 45 ദി​​​വ​​​സ​​​ത്തെ അ​​​വ​​​ധി​​​ക്ക് അ​​​ര്‍ഹ​​​ത​​​യു​​​ണ്ടെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ക​​​രാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍ക്ക് ഹി​​​സ്റ്റെ​​​റെ​​​ക്ട​​​മി​​​ക്ക് കെ​​​എ​​​സ്ആ​​​ര്‍ ച​​​ട്ടം 101എ ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ആ​​​നു​​​കൂ​​​ല്യം ന​​​ല്‍കാ​​​നാ​​​കി​​​ല്ലെ​​​ന്ന സ​​​ര്‍ക്കാ​​​ര്‍ വാ​​​ദം ത​​​ള്ളി​​​യാ​​​ണു ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി.​​​ മേ​​​നോ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

2007ലും 2011​​​ലും മു​​​ത​​​ല്‍ ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സ​​​മ​​​ഗ്ര ശി​​​ക്ഷ സ്‌​​​പെ​​​ഷ​​​ല്‍ എ​​​ഡ്യു​​​ക്കേ​​​റ്റ​​​ര്‍മാ​​​രാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന നി​​​ഷ ജോ​​​സ്, പി.​​​സി. മോ​​​ളി എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.പ്ര​​​സ​​​വാ​​​വ​​​ധി സം​​​ബ​​​ന്ധി​​​ച്ച ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ക​​​രാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍ക്കും ബാ​​​ധ​​​ക​​​മാ​​​ക്കി 2021ല്‍ ​​​സ​​​ര്‍ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. പ്ര​​​സ​​​വാ​​​വ​​​ധി​​​യും ഗ​​​ര്‍ഭഛി​​​ദ്ര​​​ത്തെ​​​ത്തു​​​ട​​​ര്‍ന്നു​​​ള്ള അ​​​വ​​​ധി​​​യും ജീ​​​വ​​​ന​​​ക്കാ​​​ര്‍ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു​​​ണ്ട്.

എ​​​ന്നാ​​​ല്‍, സ​​​മാ​​​ന​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള ഹി​​​സ്റ്റെ​​​റെ​​​ക്ട​​​മി ശ​​​സ്ത്ര​​​ക്രി​​​യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​വ​​​ധി നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത് വി​​​വേ​​​ച​​​ന​​​മാ​​​ണെ​​​ന്നു കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഹ​​​ര്‍ജി​​​ക്കാ​​​ര്‍ സ​​​മ​​​ര്‍പ്പി​​​ച്ച അ​​​വ​​​ധി അ​​​പേ​​​ക്ഷ​​​ക​​​ള്‍ നാ​​​ലു മാ​​​സ​​​ത്തി​​​ന​​​കം പ​​​രി​​​ഗ​​​ണി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​നും തു​​​ട​​​ര്‍ന്ന് കോ​​​ട​​​തി സ​​​ര്‍ക്കാ​​​രി​​​നോ​​​ട് നി​​​ര്‍ദേ​​​ശി​​​ച്ചു.

Latest News

Corehub Up